പ്രശസ്ത തമിഴ് നടൻ നിതിഷ് വീര അന്തരിച്ചു. 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രജിനികാന്തിന്റെ കാല, ധനുഷിന്റെ അസുരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിതിഷ് ധനുഷിന്റെ പുതുപേട്ടയിലൂടെയാണ് സജീവമായത്. വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് അഭിനയിച്ചു.
വെട്രിമാരൻ ചിത്രം അസുരനിലെ പാണ്ഡിയൻ എന്ന വില്ലൻ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. വിജയ് സേതുപതി നായകനാക ലാഭം ആണ് നിതിഷ് അവസാനമായി അഭിനയിച്ച ചിത്രം.