തന്റെ ഗുരു ചിത്ര വിശ്വേശ്വരന് ജന്മദിനാശംശകൾ നേർന്ന് വിഡിയോ പങ്കുവച്ച് ശോഭന. ചിത്രാക്കയ്ക്ക് ജന്മദിനം ആശംസിക്കുന്നു എന്നു പറഞ്ഞുകൊണ്ടുള്ള ശോഭനയുടെ ‘Happy Birthday Chitra Akka’ എന്ന കുറിപ്പോടെ ശോഭന പോസ്റ്റ് ചെയ്ത വിഡിയോയിൽ ചിത്ര വിശ്വേശ്വരന്റെ നൃത്ത പ്രകടനങ്ങളുടെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും വിഡിയോകളുമൊക്കെ ശോഭന പങ്കുവയ്ക്കാറുണ്ട്.
ചെന്നൈയിലെ ചിദംബരം അക്കാദമിയിൽ നിന്നാണ് ചിത്ര വിശ്വേശ്വരന് കീഴിൽ ശോഭന നൃത്തം പരിശീലിച്ചത്.