Monday 25 March 2024 04:13 PM IST : By സ്വന്തം ലേഖകൻ

ദുൽഖറിന് പിന്നാലെ ജയം രവിയും പിൻമാറി...പകരം വരുന്നതിലൊരാൾ സിമ്പുവോ ?

dq

കമല്‍ഹാസന്‍ - മണിരത്നം ചിത്രം ‘തഗ് ലൈഫ്’ ൽ നിന്നു ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയതത്രേ. നേരത്തെ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിൽ നിന്നു പിൻമാറിയിരുന്നു. മറ്റു സിനിമകളുടെ തിരക്കുകൾ മൂലമാണ് ദുൽഖർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. ‘തഗ് ലൈഫി’ൽ ദുല്‍ഖര്‍ ചെയ്യാനിരുന്ന കഥാപാത്രത്തിനായി തമിഴ് താരം സിമ്പുവിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടകളുണ്ട്.

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരാണ് മറ്റ് താരങ്ങൾ.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയൻറ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്.