മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിക്കൊപ്പമുള്ള അമൃതയുടെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ എന്നും തരംഗമാവാറുണ്ട്. വനിത ഓൺലൈൻ ഒരുക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോ ‘അയാം ദി അൻസറി’ൽ ഇത്തവണ അതിഥിയായെത്തുന്നത് അമൃതയാണ്.
അഭിരാമിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്ന് പറയുകയാണ് അമൃത. അമ്മയെന്ന നിലയിൽ മകൾ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും അമൃത പങ്കുവയ്ക്കുന്നു. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കുമെന്നും അമൃത പറയുന്നു.
ലത മങ്കേഷ്കറുടെ വലിയ ഫാനാണ് താനെന്നും, ലതാജിയുടെ പാട്ടു പാടാൻ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു. ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധികളെ അതിജീവിച്ചതും, ഫെയ്സ്ബുക്കിലെ ചില കമന്റുകൾ വായിച്ച് പൊട്ടിക്കരഞ്ഞതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അമൃത പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. അഭിമുഖം കാണാം;