Tuesday 19 March 2024 10:33 AM IST : By സ്വന്തം ലേഖകൻ

‘ഈ ഗിഫ്റ്റ് നല്ല നടിച്ചത്ക്ക്’: ശ്രീനാഥ് ഭാസിയ്ക്ക് കൂള്‍ ഡ്രിങ്സ് സമ്മാനിച്ച് യുവതി: വിഡിയോ വൈറൽ

sreenath-bhasi

സമീപകാലത്ത് ഒരു മലയാളം സിനിമ തമിഴ്നാട്ടിൽ നേടുന്ന അത്യുഗ്രൻ വിജയമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് നേടുന്നത്. ചിത്രത്തിലെ ഓരോ താരങ്ങൾക്കും ഇപ്പോൾ തമിഴകത്തെങ്ങും ആരാധകരുമേറെ.

ഇപ്പോഴിതാ, കൂൾഡ്രിങ്സ് വിൽക്കുന്ന ഒരു കടയിലെ യുവതി നടൻ ശ്രീനാഥ് ഭാസിയ്ക്ക് ഒരു കൂള്‍ ഡ്രിങ്സ് ബോട്ടിലാണ് സമ്മാനമായി നല്‍കുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായെത്തിയത് ശ്രീനാഥ് ഭാസിയാണ്.

സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്നാട്ടിലെത്തിയതാണ് ശ്രീനാഥ് ഭാസി.യുവതി ഒരു കൂള്‍ ഡ്രിങ്സ് ബോട്ടില്‍ സമ്മാനിക്കുമ്പോൾ,‘ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ?’ എന്നു ശ്രീനാഥ് ഭാസി ചോദിക്കുന്നു. അതിന്,‘നല്ല നടിച്ചത്ക്ക്’ എന്നാണ് യുവതിയുടെ മറുപടി. ആരാധികയുടെ സ്നേഹസമ്മാനം താരം സ്നേഹത്തോടെ സ്വീകരിക്കുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.