Saturday 09 March 2024 11:20 AM IST : By സ്വന്തം ലേഖകൻ

പ്രേമലുവിൽ എന്റെ പ്രിയകഥാപാത്രം ഇതാണ്...ചിത്രത്തെ പ്രശംസിച്ച് എസ്.എസ്. രാജമൗലി

premalu

സൂപ്പർ ഡ്യൂപ്പർ ഹിറ്റായ മലയാള ചിത്രം പ്രേമലുവിനെ പ്രശംസിച്ച് തെലുങ്കിലെ വിഖ്യാത സംവിധായകന്‍ എസ്.എസ്. രാജമൗലി. രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയാണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്.

ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ശ്യാം മോഹനെ ഏറെ ഇഷ്ടമായെന്ന് രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

‘കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്തതില്‍ വളരെ സന്തോഷം. ചിരിയുടെ കലാപമാണ് ചിത്രം. യൂത്തിന്റെ ഭാഷ പൂർണ്ണമായി ചിത്രത്തിൽ കൊണ്ടുവന്ന എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. ട്രെയിലറില്‍ തന്നെ റീനു എന്ന പെൺകുട്ടിയെ വളരെയധികം ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രവും വളരെ നന്നായിട്ടുണ്ട്. പക്ഷേ, എന്റെ ഫേവറേറ്റ് ആദിയാണ്...ജെ കെ...ജസ്റ്റ് കിഡ്ഡിങ്’.– രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

‘എന്ത് പറയണം എന്നറിയില്ല, ഞാന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് രാജമൗലി സാർ...ഇത് ലൈഫ് ടൈം സെറ്റിൽമെന്‍റ്’ എന്നാണ് രാജമൗലിയുടെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവച്ച് ശ്യാം മോഹന്‍ കുറിച്ചത്.

നസ്‌ലെൻ, മമിത ബൈജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ്‌ എ.ഡിയാണ്.