Wednesday 21 February 2024 11:15 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ പറയുന്ന ഡയലോഗ് അതുപോലെ നിങ്ങൾ പറയണം’: ‘മൂക്കില്ലാ രാജ്യത്ത്’ റീൽസുമായി വിദ്യ ബാലൻ

vidya-balan

അശോകന്‍ - താഹ സംവിധാനം ചെയ്ത്, 1991ല്‍ റിലീസായ ചിത്രമാണ് ‘മൂക്കില്ലാ രാജ്യത്ത്’. തിലകന്‍, ജഗതി ശ്രീകുമാർ, സിദ്ദിഖ്, മുകേഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ കോമഡി എന്റര്‍ടൈനറിന് പുതിയ തലമുറയിലും ആരാധകരേറെ.

ഇപ്പോഴിതാ, മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ പ്രശസ്തമായ ഒരു രംഗം അനുകരിച്ച് അതിന്റെ റീൽ പങ്കുവച്ചിരിക്കുകയാണ് മലയാളിയായ ബോളിവുഡ് നടി വിദ്യ ബാലൻ. ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം രാജന്‍ പി. ദേവും പപ്പുവും ചേര്‍ന്നഭിനയിച്ച കോമഡി രംഗമാണ് വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.

‘ലവ് മലയാളം സിനിമ’ എന്ന ഹാഷ്ടാഗിനൊപ്പമാണ് വിദ്യ റീല്‍സ് പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ വിദ്യയുടെ റീൽ വൈറലാണ്. എന്റെ വേരുകളിലേക്കുള്ള തമാശ കലർന്ന അർച്ചനയാണിതെന്നും നടി ഇൻസ്റ്റയിൽ കുറിച്ചു.