Tuesday 19 December 2023 02:10 PM IST : By സ്വന്തം ലേഖകൻ

‘ക്വീൻ ഈസ് ബാക്ക്’: ‘ക്വീൻ എലിസബത്ത്’ ട്രെയിലർ എത്തി

queen

മീര ജാസ്മിൻ നായികയാകുന്ന ‘ക്വീൻ എലിസബത്ത്’ ന്റെ ട്രെയിലർ എത്തി. ‘ക്വീൻ ഈസ് ബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ട്രെയിലര്‍ എത്തിയത്.

സംവിധായകൻ എം.പത്മകുമാർ ഒരുക്കുന്ന ‘ക്വീൻ എലിസബത്ത്’ ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിർമിക്കുന്നത്. അർജുൻ ടി. സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു. ‌

മീര ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം : ജിത്തു ദാമോദർ, എഡിറ്റർ : അഖിലേഷ് മോഹൻ. ചിത്രം ജനുവരി 29ന് റിലീസ് ചെയ്യും.