Friday 14 June 2019 04:57 PM IST : By സ്വന്തം ലേഖകൻ

ഫഹദ് ഒരു ഇന്‍റർനാഷണൽ ആക്ടർ, അദ്ദേഹത്തിന്റെ പ്രകടനം ഞാൻ ആസ്വദിക്കുകയായിരുന്നു!

velaikkaran-oop

മലയാളത്തിന്റെ യുവനടൻ ഫഹദ് ഫാസിലിനെ വാനോളം പുകഴ്‌ത്തി തമിഴ്‌നടൻ ശിവ കാർത്തികേയൻ. ശിവകാർത്തികേയൻ നായകനായി എത്തുന്ന ‘വേലൈക്കാരനി’ൽ ഫഹദും ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ഫഹദിനെ ഏറെ പ്രശംസിച്ച് ശിവകാർത്തികേയൻ രംഗത്തുവന്നത്.

“ഫഹദ് ഒരു ഇന്റർനാഷണൽ ആക്റ്ററാണ്. ഏറ്റവും മികച്ച ഹോളിവുഡ് നടന്മാരുടെ കൂട്ടത്തിൽ നിർത്താൻ കഴിയുന്ന ഒരാൾ. അദ്ദേഹത്തിന്റെ ചെറിയ ഭാവ വ്യത്യാസങ്ങൾ പോലും വളരെ ആഴമേറിയതാണ്. അഭിനയത്തിൽ അദ്ദേഹത്തിന്റെ ഏഴയലത്തു പോലും എത്താൻ എനിക്ക് കഴിയില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രകടനം ഞാൻ ആസ്വദിക്കാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്.” ശിവകാർത്തികേയൻ പറയുന്നു. മോഹൻരാജ സംവിധാനം ചെയ്യുന്ന ‘വേലൈക്കാരൻ’ ഈ മാസം റിലീസ് ചെയ്യും.