Thursday 27 June 2019 04:08 PM IST : By സ്വന്തം ലേഖകൻ

മെലിഞ്ഞ രൂപത്തിൽ ഒടിയൻ മാണിക്യനായി മോഹൻലാൽ; ടീസർ കാണാം

odiyanmanikyan-t1

ശ്രീകുമാര്‍ മേനോൻ- മോഹന്‍ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ’ഒടിയ’ന്റെ ടീസർ പുറത്ത്. മെലിഞ്ഞ രൂപത്തിൽ ഒടിയൻ മാണിക്യന്റെ രൂപത്തിലാണ് ടീസറിൽ മോഹൻലാൽ എത്തുന്നത്.  ഒരു സസ്‌പെൻസ്- ത്രില്ലർ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൂടിയതാണ് ’ഒടിയ’നെന്ന സൂചനയാണ് ടീസർ നൽകുന്നത്.

മോഹൻലാൽ 30 വയസുകാരന്‍ മാണിക്യനായുള്ള രംഗങ്ങളാണ് ടീസറിൽ. ഫ്രാന്‍സില്‍ നിന്നുളള 25 പേരടങ്ങുന്ന സംഘമാണ് വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ’ഒടിയ’നാക്കാന്‍ എത്തിയിരിക്കുന്നത്. മാജിക്കൽ റിയലിസമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒട്ടേറെ പുതുമകളോടെയായിരിക്കും തിയറ്ററുകളിലെത്തുക. 1950നും 90നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയിൽ ചിത്രീകരിക്കുക. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്.

ചിത്രത്തിൽ പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയരാണ് നായിക. പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വർഷം മാർച്ച് 30ന് ചിത്രം തിയറ്ററുകളിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. വിഡിയോ കാണാം;