Monday 29 January 2024 09:08 AM IST : By സ്വന്തം ലേഖകൻ

ജീവിതയാത്രയിൽ ഇനി ഒന്നിച്ച്...ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

gopika-anil

നടൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ്. വിവാഹചിത്രങ്ങൾ ഗോവിന്ദ് പത്മസൂര്യ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തങ്ങൾ വിവാഹിതരാകുന്നുവെന്ന സന്തോഷം ഇരുവരും പങ്കുവച്ചത്.

ടെലിവിഷൻ അവതാരകൻ, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ഗോവിന്ദ് പത്മസൂര്യ. ബാലതാരമായി സിനിമയിലെത്തി പിന്നീട് സാന്ത്വനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് ഗോപിക അനിൽ. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുവേദ ഡോക്ടർ കൂടിയാണ്.