Saturday 27 January 2024 10:51 AM IST : By സ്വന്തം ലേഖകൻ

ആഘോഷത്തിന്റെ മാറ്റ് കൂട്ടി താരങ്ങളും...ഹൽദി ചടങ്ങിൽ തിളങ്ങി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും

govind-padmasurya

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുകയാണ്. ഇവരുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറൽ. താരങ്ങളായ മിയ, പൂജിത, സ്വാസിക, ഷഫ്ന, കുക്കു, ജീവ തുടങ്ങിയവര്‍‌ ചടങ്ങ് ആഘോഷമാക്കാനെത്തി.

ജനുവരി 28നാണ് വിവാഹം. നേരത്തെ, കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഗോപിക ബ്രൈഡ് ടു ബി ആഘോഷമാക്കിയിരുന്നു. കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് താരം ബ്രൈഡ് ടു ബി ആഘോഷിച്ചത്. ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ഇതിന്റെ ചിത്രങ്ങൾ പങ്കിട്ടത്.

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും വിവാഹവാർത്ത ആരാധകരെ അറിയിച്ചത്.