Tuesday 01 June 2021 08:58 AM IST : By സ്വന്തം ലേഖകൻ

കടുവയുടെ പടമുള്ള ടിഷർട്ടും ഇട്ടു വന്നിട്ട് ഇങ്ങനെ പേടിച്ചാലോ...! കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കാളിദാസ്: വിഡിയോ

kalidas

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമിന്റെ മക്കളായ കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും. വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവയ്പാണ് ഇരുവരും എടുത്തത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വിഡിയോ കാളിദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

കുത്തിവയ്പ്പിനോട് കാളിദാസിന്റെ പേടി വ്യക്തമാക്കുന്നതാണ് വിഡിയോ. രസകരമായ കമന്റുകളാണ് കാളിദാസിന് ലഭിക്കുന്നത്.