Tuesday 30 October 2018 11:58 AM IST : By സ്വന്തം ലേഖകൻ

‘ചുംബനങ്ങളുടെ പെരുമഴ’; ചൂടന്‍ ചര്‍ച്ചയായി ‘24 കിസ്സസ്’ ട്രെയിലർ

kissess-new

‘ഉമ്മകളുടെ പൂരം’ എന്നൊക്കെ വിശേഷിപ്പിക്കാം ‘24 കിസ്സസ്’ ന്റെ ട്രെയിലറിനെ. അത്രയും ഉമ്മകളാണ് മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള ഒരു ട്രെയിലറിൽ. അപ്പോൾ സിനിമ ഉമ്മ മഹാമഹമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. തെലുങ്ക് ചിത്രമായ 24 കിസ്സസിന്റെ ട്രെയിലർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചയാകുന്നത്, പേര് പോലെ, നീണ്ട ചുംബന രംഗങ്ങളാലാണ്. ഹേബാ പട്ടേലും അദിത് അരുണുമാണ് പ്രധാനവേഷങ്ങളില്‍. ചിത്രം ഉടൻ തിയേറ്ററിലെത്തും.