ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ യുവതാരമാണ് ഷെയ്ൻ നിഗം. ലഭിച്ച കഥാപാത്രങ്ങളെല്ലാം മികവുറ്റതാക്കാൻ കഴിഞ്ഞു എന്നതാണ് ഷെയ്നിന്റെ വിജയമായി നിരൂപകർ പറയുന്നത്. അടുത്തകാലത്തിറങ്ങിയ ’പറവയിലും’ മികച്ച അഭിനയമാണ് ഷെയ്ൻ കാഴ്ചവച്ചത്.
ദിലീഷ് പോത്തൻ- ശ്യാം പുഷ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ ’കുമ്പളങ്ങി നൈറ്റ്സിൽ’ നായകനായി ഷെയ്ൻ നിഗം എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ നിർമ്മാണത്തിൽ ഫിലിം എഡിറ്ററായ അജിത് കുമാർ സംവിധാനം ചെയുന്ന ’ഈട’യാണ് ഷെയ്നിന്റെ ഏറ്റവും പുതിയ ചിത്രം.