ബിജു മേനോന് ജൻമദിന സമ്മാനമായി ലളിതം സുന്ദരം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ബിജു മേനോന്റെ ജന്മദിനമാണ് ഇന്ന്. ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാരിയർ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്.
സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാരിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന
‘ലളിതം സുന്ദരം’ ത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവഹിക്കുന്നു.
പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.
സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എഡിറ്റര്‍- ലിജോ പോള്‍. നിർമ്മാണം- മഞ്ജു വാരിയർ, കൊച്ചുമോൻ.