Wednesday 27 October 2021 09:14 AM IST : By സ്വന്തം ലേഖകൻ

‘വാങ്ങിച്ച പണം തിരികെ കൊടുക്കാൻ തയാർ, വാക്ക് മാറ്റിയത് തിയറ്ററുകാരാണ്’: നിലപാട് വ്യക്തമാക്കി നിർമാതാക്കളുടെ സംഘടന

marakkar

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ, ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച്, നിലപാട് വ്യക്തമാക്കി നിർമാതാക്കളുടെ സംഘടന.

‘ആദ്യം വാക്ക് മാറ്റിയത് തിയറ്ററുകാരാണ്. 200 തിയറ്റർ കൊടുക്കാമെന്നു പറഞ്ഞിട്ട് ഒടുവിൽ 86 എണ്ണം മാത്രമാണ് കരാറാക്കിയത്. അത് ആന്റണി പെരുമ്പാവൂരിന്റെ കുറ്റമല്ല. മറ്റുള്ള സിനിമകൾ ഒടിടിയിൽ പോകുന്നതിൽ ആർക്കും പ്രശ്നമില്ലേ. ഇൗ സിനിമ ഒടിടി പോയാൽ അതു വിവാദമാക്കേണ്ട കാര്യം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ സിനിമ വർഷങ്ങൾ കഴിഞ്ഞ് റിലീസ് ചെയ്താൽ മതിയെന്നാണോ എല്ലാവരുടെയും ആഗ്രഹം. തിയറ്റർ റിലീസിനു വേണ്ടി കാത്തിരുന്നയാളാണ് അദ്ദേഹം’.– നിർമാതാക്കൾ പറഞ്ഞു.

ഒടിടിയിൽ സിനിമ റിലീസ് ചെയ്താൽ വാങ്ങിച്ച പണം തിരികെ കൊടുക്കാൻ ആന്റണി തയ്യാറാണെന്നും പണം വച്ച് വില പേശുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി. ആന്റണിയുടെ 38 സിനിമകളിൽ നിന്നുള്ള ലാഭം തിയറ്ററുകാർക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.