Saturday 13 January 2024 01:56 PM IST : By സ്വന്തം ലേഖകൻ

മഞ്ഞയിൽ മനോഹരിയായി മീനാക്ഷി...ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mennakshi

മഞ്ഞ നിറമുള്ള കോസ്റ്റ്യൂമിൽ മനോഹരിയായി മലയാളത്തിന്റെ പ്രിയതാരപുത്രി മീനാക്ഷി ദിലീപ്. മലയാളത്തിന്റെ ഇഷ്ട അഭിനേതാക്കളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

വളരെ വിരളമായേ മീനാക്ഷി തന്റെ ഫൊട്ടോകൾ പങ്കുവയ്ക്കാറുളളൂവെങ്കിലും ആ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. മഞ്ഞ സ്ലീവ്ലെസ്സ് ഡ്രസ്സിലുള്ള പുതിയ ചിത്രത്തിനു താഴെ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയും നടിയുമായ നമിത‘പ്രെറ്റി’ എന്നാണ് കമന്റിട്ടിട്ടുള്ളത്. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.