നയൻതാരയെയും കുഞ്ചാക്കോ ബോബനെയും നായികാനായകൻമാരാക്കി യുവ എഡിറ്റർ അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭം. നിഴൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്.
തിരക്കഥ എഴുതുന്നത് സഞ്ജീവ്. ദീപക് ഡി. മേനോന് ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.