Friday 16 September 2022 02:29 PM IST : By സ്വന്തം ലേഖകൻ

‘മോം ജീന്‍സ്, ഡാഡ് ഷര്‍ട്ട്’: തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

poornima

രസികൻ കുറിപ്പോടെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൂര്‍ണിമ ഇന്ദ്രജിത്ത്. ‘മോം ജീന്‍സ്, ഡാഡ് ഷര്‍ട്ട്’ എന്ന രസകരമായ കുറിപ്പോടെയാണ് ഈ മിറര്‍ സെര്‍ഫി ചിത്രം പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.

‘നിങ്ങള്‍ വീട്ടില്‍ വസ്ത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’ എന്ന സുഹൃത്തിന്റെ കമന്റിന് ‘നീ എനിക്കു തരാമെന്നു പറഞ്ഞ ഷര്‍ട്ട് എവിടെ’ യെന്നും പൂര്‍ണിമ ചോദിക്കുന്നു.

ഫാഷന്‍ ഡിസൈര്‍ കൂടിയായ പൂര്‍ണിമ ഓണത്തിനു വിപണിയിലെത്തിച്ച ‘ നെല്ല്’ സാരി സെറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.