Saturday 13 August 2022 03:24 PM IST : By സ്വന്തം ലേഖകൻ

ലാലേട്ടന്റെ അതിഥികളായി പൃഥ്വിരാജും സുപ്രിയയും: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

supriya

കൊച്ചി കുണ്ടന്നൂരിലെ മോഹൻലാലിന്റെ പുതിയ ലക്ഷ്വറി ഫ്ളാറ്റിൽ അതിഥികളായെത്തി പൃഥ്വിരാജും ഭാര്യ സുപ്രിയയും. മോഹൻലാലിന്റെ പുതിയ ഫ്ളാറ്റിൽ നിന്നുള്ള ചിത്രങ്ങൾ സുപ്രിയ ഷെയർ ചെയ്തത് വൈറലാണ്.

ഫ്ളാറ്റിന്റെ എൻട്രൻസിൽ സ്ഥാപിച്ച ലാംബ്രട്ട സ്കൂട്ടറിൽ കയറി പോസ് ചെയ്യാനും പൃഥ്വിയും സുപ്രിയയും മറന്നില്ല. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘2255’ എന്ന നമ്പറാണ് ഈ സ്കൂട്ടറിനു നൽകിയിരിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറാണിത്.

9000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മോഹൻലാലിന്റെ ഡ്യൂപ്ലക്സ് ഫ്ളാറ്റ് 16-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.