Wednesday 24 April 2024 10:28 AM IST : By സ്വന്തം ലേഖകൻ

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ, ചിത്രങ്ങൾ വൈറൽ

saniya

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം.

താരങ്ങൾ ഉൾപ്പടെ നിരവധിയാളുകൾ സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി. റിയാലിറ്റി ഷോയിലൂടെ വന്ന് സിനിമയിൽ സജീവമായ സാനിയ ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായ ശേഷം ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി.