Wednesday 13 January 2021 10:13 AM IST : By സ്വന്തം ലേഖകൻ

പ്രതിസന്ധി താണ്ടി തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമാകാൻ വെള്ളം! ചിത്രം 22ന് റിലീസ്

vellam

കോവി‍ഡ് പ്രതിസന്ധിക്കു ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി വെള്ളം. ജയസൂര്യ നായകനാകുന്ന ചിത്രം 22ന് റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസർ – ബിജു തോരണത്തേൽ, ഡിഒപി – റോബി വർഗീസ്, സംഗീതം, പശ്ചാത്തലസംഗീതം – ബിജിപാൽ, വരികൾ – ബി.കെ ഹരികൃഷ്ണൻ, നിതീഷ് നടേരി, ഫൗസിയ അബൂബക്കർ, എഡിറ്റർ – ബിജിത്ത് ബാല, പ്രൊഡക്ഷൻ കൺട്രോളർ – സുധർമൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈൻ – ബാദുഷ, ആർട്ട് – അജയ് മാങ്ങാട്, കോ- റൈറ്റേഴ്സ് – ഷംസുദ്ദീൻ കുട്ടോത്ത് , വിജേഷ് വിശ്വം.