കാത്തിരുന്ന കൺമണി എത്തി. വിനീത് ശ്രീനിവാസന് പെൺകുഞ്ഞ് പിറന്നു. വിഹാന് കുഞ്ഞനിയത്തി എത്തിയ സന്തോഷ വാർത്ത വിനീത് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു.
‘ഞാനും ദിവ്യയും ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്റെ കുഞ്ഞ് മകൻ വിഹാന് ഒരു കുഞ്ഞനിയത്തി ജനിച്ചിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി’.– വിനീത് ഫെയ്സ്ബുക്കിൽ കുറിച്ചു.
ജൂലൈ ആദ്യമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷം വിനീത് ആരാധകരുമായി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമാണ് തനിക്കും ദിവ്യയ്ക്കും മറ്റൊരു കുഞ്ഞുകൂടി ജനിക്കാന്‍ പോകുന്ന വിവരം വിനീത് അറിയിച്ചത്. 2012 ഒക്ടോബര്‍ 18നാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്.