Monday 15 January 2024 04:42 PM IST : By സ്വന്തം ലേഖകൻ

അവർ ഒത്തുചേർന്നപ്പോൾ ...‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ടീമിന്റെ ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

vineeth

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിലെത്തും. വിനീത് ശ്രീനിവാസനാണ് സംവിധാനം.

ഇപ്പോഴിതാ, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോയാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്നത്.

നിലവിൽ ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്. ചിത്രത്തിനു താഴെ നിരവധിയാളുകളാണ് രസികൻ കമന്റുകളുമായി എത്തുന്നത്.