Friday 24 March 2023 10:04 AM IST : By സ്വന്തം ലേഖകൻ

ആഘോഷത്തിമിർപ്പില്‍ ആസിഫ് അലി...: ‘കാസർഗോൾഡ്’ലെ ‘താനാരോ...’ ഗാനത്തിന്റെ ലിറിക് വിഡിയോ വൈറൽ

asif

ആസിഫ് അലി നായകനാകുന്ന ‘കാസർഗോൾഡ്’ലെ ‘താനാരോ...’ ഗാനത്തിന്റെ ലിറിക് വിഡിയോ ശ്രദ്ധേയമാകുന്നു. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് നിരഞ്ജ് സുരേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷും തങ്കച്ചന്‍ അഭിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്നു.

മുഖരി എന്റർടെയ്‍ന്‍‍മെന്‍സ്, യൂഡ്‌ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.