Saturday 23 March 2024 11:22 AM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ’: ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ

meenakshi

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് ദിലീപിന്റെയും മഞ്ജുവാരിയരുടെയും മകൾ മീനാക്ഷി. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ വേഗം വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ, മീനാക്ഷിയുടെ 24ആം ജൻമദിനം ആഘോഷമാക്കുകയാണ് പ്രിയപ്പെട്ടവർ.

മീനാക്ഷിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കാവ്യ മാധവൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ’ എന്നാണ് കുടുംബചിത്രങ്ങൾ പങ്കുവച്ച് കാവ്യ കുറിച്ചത്.

ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.