Monday 18 December 2023 11:23 AM IST : By സ്വന്തം ലേഖകൻ

മരുഭൂമിയിൽ ഒരു ത്രില്ലർ...‘രാസ്ത’ യുടെ ട്രെയിലർ എത്തി

rastha

അലു എന്റർടൈൻമെന്‍സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘രാസ്ത’ യുടെ ട്രെയിലർ എത്തി. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ചിത്രത്തില്‍ ഭാഗമാകുന്നു.

ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് ‘രാസ്ത’ യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്. ഛായാഗ്രഹണം – വിഷ്ണു നാരായണൻ. ബി കെ ഹരി നാരായണൻ, വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ.

എഡിറ്റർ - അഫ്തർ അൻവർ. മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ‘രാസ്ത’ മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്നു.