Thursday 02 May 2024 10:42 AM IST : By സ്വന്തം ലേഖകൻ

‘ഫോട്ടോ മോൻ ആണല്ലേ എടുക്കുന്നത്, നന്നായിട്ടുണ്ട്’: മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

navya-nair

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ പകർത്തിയ ചിത്രങ്ങളാണിവ. ഫോട്ടോഗ്രാഫർ ആരെന്ന് നവ്യ പറയുന്നില്ലെങ്കിലും ഫോട്ടോയിലുള്ള ഗ്ലാസിൽ മൊബൈലിൽ ചിത്രമെടുക്കുന്ന സായിയെ കാണാൻ സാധിക്കും. ഇത് ആരാധകർ കണ്ടെത്തിക്കഴിഞ്ഞു.

‘ഫോട്ടോ മോൻ ആണ് അല്ലെ എടുക്കുന്നത് നന്നായിട്ട് ഉണ്ട്. മോന്റെ face ഗ്ലാസിൽ കാണാം’ എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്.

വിവാഹശേഷം ഏറെക്കാലം സിനിമയിൽ ഇടവേളയെടുത്ത താരം 2022ൽ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തിയിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’യാണ് നവ്യുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.