മോഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കിയ ‘ദേവദൂതൻ’ റി റിലീസിനൊരുങ്ങുന്നു. റിലീസായ കാലത്ത് അത്രവലിയ വിജയം നേടാത്ത ചിത്രം പിന്നീട് കൾട് ക്ലാസിക് പദവിയിലേക്കുയർന്നു.
ചിത്രത്തിന്റെ റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിലെത്തുക. ഫോർ കെ അറ്റ്മോസ് സാങ്കേതിക വിദ്യയുള്ള തിയറ്ററുകളിൽ മാത്രമാകും ചിത്രം റിലീസിനെത്തുക. ദേവദൂതൻ റി മാസ്റ്റേർഡ് ഫോർ കെ അറ്റ്മോസ് പതിപ്പ് തയാറാകുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകൻ സിബി മലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇനിയും രണ്ട് മാസത്തെ കൂടി വർക്കുകൾ ബാക്കിയുണ്ട്.