Friday 15 March 2024 03:07 PM IST : By സ്വന്തം ലേഖകൻ

സകലകലാ അഭ്യാസം...സിരയിലെല്ലാം ആനന്ദം...‘ആവേശ’ത്തിലെ ‘ഗലാട്ട’ ഗാനം ഹിറ്റ്

galatta

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിലെ പുതിയ ഗാനം ‘ഗലാട്ട’ ഹിറ്റ് ചാർട്ടിൽ.

വിനായക് ശശികുമാറിന്റെ വരികളും സുഷിൻ ശ്യാമിന്റെ സംഗീതവും ഒപ്പം പാൽ ഡബ്ബയും സുഷിനും ചേർന്നുള്ള ആലാപനവുമായാണ് ഗലാട്ട’യുടെത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ‘ജാ‍ഡ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

അൻവർ റഷീദ് എന്‍റർടെയ്ൻമെൻറ് ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ. സംഗീതം – സുഷിൻ ശ്യാം. എഡിറ്റർ: വിവേക് ഹർഷൻ.