Wednesday 11 May 2022 12:44 PM IST : By സ്വന്തം ലേഖകൻ

‘ഇവിടെയാണ് ഞാൻ യഥാർത്ഥത്തിൽ നിലനിൽക്കുന്നത്...’: സ്റ്റൈലിഷ് ലുക്കിൽ സിതാര

sithara

മലയാളത്തിന്റെ പ്രിയഗായികയാണ് സിതാര കൃഷ്ണകുമാർ. നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങളിലൂടെ സിതാര ആസ്വാദകരുടെ മനം കവർന്നു. മിനി സ്ക്രീനിലും സ്റ്റേജ് പ്രോഗ്രാമുകളിലും താരം സജീവസാന്നിധ്യമാണ്.

ഇപ്പോഴിതാ, ലൈവ് മ്യൂസിക്ക് ഷോയിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ സിതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. സ്റ്റൈലിഷ് ലുക്കിൽ സ്റ്റേജിൽ ആസ്വദിച്ച് പാടുന്ന സിതാരയുടെ ചിത്രങ്ങളാണ് ഇവ.

‘സ്റ്റേജിൽ....ഇവിടെയാണ് ഞാൻ യഥാർത്ഥത്തിൽ നിലനിൽക്കുന്നത്...!!!’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.