Friday 27 May 2022 02:50 PM IST : By സ്വന്തം ലേഖകൻ

ശ്രീനാഥിന്റെ ജീവിതസംഗീതമായി ഇനി അശ്വതി: ഗായകൻ ശ്രീനാഥ് ശിവങ്കരൻ വിവാഹിതനാകുന്നു

sreenath

യുവഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവങ്കരൻ വിവാഹിതനാകുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ശ്രീനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അശ്വതി സേതുനാഥ് ആണ് വധു. ‘Forever’ എന്ന കുറിപ്പോടെയാണ് ചടങ്ങിൽ നിന്നുള്ള, സ്വാതിക്കൊപ്പമുള്ള ചിത്രങ്ങൾ ശ്രീനാഥ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകൾ ശ്രീനാഥിനും അശ്വതിക്കും ആശംസകളുമായി എത്തി.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടം നേടിയ ശ്രീനാഥ്, സംഗീത സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.