ജനൽ വാതിലിലൂടെ പ്രണയ നോട്ടമെറിഞ്ഞെത്തിയ ആ ഹൂറിയെ ഓർമ്മയില്ലേ? ഉസ്താദ് ഹോട്ടലിലെ മൊഞ്ചത്തി മണവാട്ടിയായി തിളങ്ങിയ മാളവികയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഉസ്താദ് ഹോട്ടലില്‍ ശ്രദ്ധേയ സാന്നിദ്ധ്യമറിയിച്ച മാളവിക ഇന്ന് മലയാളക്കരയും കടന്ന് തെന്നിന്ത്യയിലെ മികച്ച നായികമാരിൽ ഒരാളായിരിക്കുകയാണ്.
കർമ്മയോദ്ധ, പകിട തുടങ്ങിയ മലയാളം ചിത്രങ്ങൾക്കു പിന്നാലെ തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങളില്‍ തിളങ്ങാൻ ഈ മൊഞ്ചത്തിക്കായിട്ടുണ്ട്. കുക്കുവെന്ന തമിഴ് ചിത്രത്തിലെ കരുത്തുറ്റ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരവും മാളവികയെ തേടിയെത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ മാളവിക ഒരിക്കൽ കൂടി പ്രേക്ഷകർക്ക് പ്രിയങ്കരിയായിരിക്കുകയാണ്. പുത്തൻ മേക്ക് ഓവറിൽ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട മാളവികയ്ക്കു പിന്നാലെയാണ് ആരാധകരും സോഷ്യൽ മീഡിയയും. വിജേത എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മാളവിക.
തെലുങ്കിലെ മുൻനിര യുവനായികമാരിൽ ഒരാൾ കൂടിയാണ് മാളവിക. ദുൽഖറിന്റെ തെലുങ്ക് ചിത്രം മഹാനടിയിലും പ്രധാനവേഷത്തിൽ നടി എത്തിയിരുന്നു.
മുംബൈയിലാണ് മാളവിക ജനിച്ചതും വളര്‍ന്നതും. മോഡലിങ്ങിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.