Tuesday 16 January 2024 02:27 PM IST : By സ്വന്തം ലേഖകൻ

‘വിഷാംശം, കടുത്ത ആരോഗ്യപ്രശ്നങ്ങള്‍: അരളി പൂവ് അത്ര സേഫ് അല്ല, ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും’; മുന്നറിയിപ്പുമായി വനഗവേഷകര്‍

arali-flower

നാട്ടിന്‍പുറത്ത് വളരെ സുലഭമായി കാണുന്ന അരളി പൂവ് അത്ര സേഫ് അല്ല, ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. വനഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. അരളി പൂവ് ഉപയോഗിക്കുന്നവർക്കുള്ള വിദഗ്ധരുടെ മുന്നറിയിപ്പാണിത്. 

വിഷാംശമുള്ള ഈ സസ്യവും പൂവും ശരീരത്തിനകത്ത് എത്തിയാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നല്ല പണി തരും ഈ സസ്യം.  

മനുഷ്യശരീരത്തിലെത്തിയാൽ അരളി പൂവ് ഹാനികരമാണ്. അരളിച്ചെടിയുടെ ഭാഗങ്ങൾ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാൽ നിർജലീകരണം, ഛർദി, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. വലിയ അളവിലായാൽ ഗുരുതര അവസ്ഥയ്ക്കും കാരണമാകും. 

നീരിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. ഇവയുടെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകാറുള്ളത്. ഇവ മനുഷ്യശരീരത്തിൽ എത്തിയാൽ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

Tags:
  • Health Tips
  • Glam Up