Wednesday 20 December 2023 11:26 AM IST : By സ്വന്തം ലേഖകൻ

പെട്ടെന്ന് പ്രായമാകുന്നത് തടയും, യൗവനം നിലനിർത്തും; ചർമസൗന്ദര്യം വർധിപ്പിക്കാന്‍ കാരറ്റ് ജ്യൂസ്

carrot-juice556

മനസ്സിനും ശരീരത്തിനും ഉന്മേഷവും ചുറുചുറുക്കും നൽകി ചർമസൗന്ദര്യം വർധിപ്പിക്കാന്‍ കാരറ്റ് ജ്യൂസ് സഹായിക്കും. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് പെട്ടെന്നുണ്ടാകുന്ന വാര്‍ധക്യം തടഞ്ഞ് യൗവനം നിലനിർത്താൻ നല്ലതാണ്. കാരറ്റിലുള്ള ആന്‍റി ഓക്സിഡന്റുകൾ പെട്ടെന്ന് പ്രായമാകുന്നത് തടയും. ഇതിലുള്ള വൈറ്റമിൻ എ കാഴ്ചശക്തി വർധിപ്പിക്കുന്നു.

കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം

. രണ്ടു മീഡിയം സൈസ് കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞശേഷം രണ്ടായി മുറിക്കുക

. ഒരു ചെറിയ കഷ്ണം ഇഞ്ചി (കൊളസ്ട്രോളിനും പ്രമേഹത്തിനും ഉത്തമമാണ് ഇഞ്ചി)

. കുറച്ചു പഞ്ചസാര ( മധുരം ആവശ്യമെങ്കിൽ മാത്രം )

. പകുതി നാരങ്ങ

മുറിച്ചുവച്ച കാരറ്റും ഇഞ്ചിയും ജ്യൂസറിന്റെയോ മിക്സിയുടെയോ സഹായത്തോടെ നല്ലവണ്ണം അടിച്ചെടുക്കുക, കാരറ്റിനു പൊതുവേ കുറച്ചു മധുരം ഉള്ളതിനാൽ ആവശ്യമെങ്കിൽ മാത്രം പഞ്ചസാര ചേർക്കുക. കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിച്ചെടുക്കുന്നതുവഴി, ജ്യൂസിൽ അടങ്ങിയ നാരുകൾ നഷ്ടപ്പെടുന്നു. 

വയറിനെ ശുദ്ധികരിക്കുവാനും വയർ ചാടുന്നതിൽ നിന്നു തടയുവാനും ഈ നാരുകൾ സഹായകമാണ്. തയാറാക്കിവച്ച ജ്യൂസിലേക്ക് പകുതി നാരങ്ങയുടെ നീരു കൂടി ചേർക്കാം, നാരങ്ങയിലടങ്ങിയിട്ടുള്ള വൈറ്റമിനുകളും മറ്റു പോഷക ഘടകങ്ങളും ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിക്കുവാൻ സഹായിക്കുന്നു. എന്നും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് ശീലമാക്കുകയാണെങ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യൗവനത്തെ തിരിച്ചു പിടിക്കാം.

Tags:
  • Health Tips
  • Glam Up