Thursday 01 February 2024 04:28 PM IST : By സ്വന്തം ലേഖകൻ

‘ഇനിയില്ല ഒരൊറ്റ നര’; അകാലനര ഇല്ലാതാക്കാന്‍ ചില ആയുര്‍വേദകൂട്ടുകള്‍ ഇതാ..

grey-hair5677

ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് ഇന്നു സര്‍വസാധാരണമായി കണ്ടുവരുന്നൊരു കാര്യമാണ്. പലപ്പോഴും ഇതിനു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും, ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. ടെന്‍ഷന്‍ കൂടി പലവിധ മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിക്കുന്നത് ഈ പ്രശ്നം രൂക്ഷമാക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഉത്തമ പരിഹാരമുണ്ട്. മുടി നരയ്ക്കുന്നതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ചില ആയുര്‍വേദകൂട്ടുകള്‍ക്ക് സാധിക്കും. 

നെല്ലിക്ക 

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒരു പാത്രത്തില്‍ അല്‍പ്പം വെളിച്ചെണ്ണയെടുത്ത് അതിലേക്ക് ഒരു നെല്ലിക്ക ചെറിയ കഷ്ണങ്ങളായി അരിഞ്ഞിടാം. നെല്ലിക്കയുടെ സത്ത് പൂര്‍ണ്ണമായും വെളിച്ചെണ്ണയില്‍ ഇറങ്ങുന്നതുവരെ ചൂടാക്കുക. അതിനുശേഷം ചൂടാറാന്‍ വയ്ക്കുക. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഈ എണ്ണ ഉപയോഗിക്കുക. അകാല നരയ്ക്ക് പരിഹാരമാകുമെന്നതില്‍ സംശയമില്ല.

കറിവേപ്പില

കേശസംരക്ഷണത്തില്‍ ഇത്രയധികം പഴക്കവും വീര്യവുമുള്ള മറ്റൊരു മരുന്ന് ഇല്ലെന്നു തന്നെ പറയാം. അല്‍പ്പം കറിവേപ്പിലയെടുത്ത് എണ്ണയിലിട്ടു മുഴുവനായി അലിഞ്ഞുചേരുന്നതുവരെ തിളപ്പിക്കുക. ശേഷം തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. 45 മിനിട്ടിനു ശേഷം മാത്രം തലകഴുകുക. 

മൈലാഞ്ചിയില

നരച്ചമുടിയ്ക്ക് പലരും ബ്യൂട്ടിപാര്‍ലറില്‍പോയി ചെയ്യുന്ന കാര്യമാണ് ഹെന്ന. എന്നാല്‍ ഹെന്ന വീട്ടില്‍ തന്നെ ചെയ്താലോ.  3 ടേബിള്‍സ്പൂണ്‍ നെല്ലിക്കാപൊടി, ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപൊടി, തൈര്, അരച്ച മൈലാഞ്ചി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂട്ടിയോജിപ്പിച്ച് നല്ലതുപോലെ തലയില്‍ തേച്ചുപിടിപ്പിക്കുക. നരച്ച മുടിയെ എന്നന്നേക്കുമായി ഇല്ലാതാക്കാം. 

ഉള്ളിനീര്

നമുക്ക് പരിചിതമായതും കേശസംരക്ഷണത്തിന് യാതൊരു ഉത്കണ്ഠയുമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്നതുമായ  ഒന്നാണ് ഉള്ളിനീര്. ഉള്ളിനീര് നേരിട്ടു തലയില്‍ തേക്കാം, 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഏതു രീതിയില്‍ കേശസംരക്ഷണം നടത്തിയാലും വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

Tags:
  • Glam Up
  • Beauty Tips