Monday 25 March 2024 03:44 PM IST : By സ്വന്തം ലേഖകൻ

താരനും നരയും മുടികൊ​ഴിച്ചിലും കഷണ്ടിയുമെല്ലാം മാറും; ഇതാ ചില ചെമ്പരത്തി സീക്രട്സ്

hibiscus56776y

മുടികൊഴിച്ചിൽ ഇല്ലാതാക്കി കരുത്തുറ്റ മുടി വളരാനും മുടിയുടെ അറ്റം പിളരുന്നതു തടയാനും താരൻ ഇല്ലാതാക്കാനുമെല്ലാം ഉള്ള ഒരൊറ്റമൂലിയാണ് ചെമ്പരത്തി. കഷണ്ടി പോലും മാറ്റാൻ ചെമ്പരത്തിക്ക് കഴിയും. ഇതാ ചില ചെമ്പരത്തി സീക്രട്സ്.

മുടി ഇനി കരുത്തോടെ വളരും

അമിനോ ആസിഡ് പോലുള്ള നിരവധി ന്യൂട്രിയൻസിനാൽ സമ്പന്നമായ ചെമ്പരത്തി മുടിയെ കരുത്തുറ്റതാക്കുന്നു. മുടി കൊഴിഞ്ഞുണ്ടാകുന്ന ചെറിയ കഷണ്ടി ഇല്ലാതാക്കി മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ചെമ്പരത്തിയുടെ ഇലകളും പൂക്കളും നന്നായി അരച്ചെടുത്ത് വെളിച്ചെണ്ണയിൽ‍‌ ചേർത്തു ഏതാനും നിമിഷം നന്നായി ചൂടാക്കി വെക്കാം. ഇത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഉപയോഗിച്ചു നോക്കൂ ഫലം അനുഭവിച്ചറിയാം. 

മൃദുലവും തിളക്കവുമാർന്ന മുടി

ചെമ്പരത്തിപൂ അരച്ച് കറ്റാർവാഴ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം. ഇതു മുടിക്കു തിളക്കം നൽകുന്നതിനൊപ്പം മുടിയുടെ ഉള്ളും വർധിപ്പിക്കും. 

ഷാംപൂവും കണ്ടീഷണറും വേണ്ടേ വേണ്ട!

കെമിക്കലുകൾ നിറഞ്ഞ ഷാംപൂവും കണ്ടീഷണറും വാങ്ങുംമുമ്പ് ഓർക്കുക, അവയേക്കാളൊക്കെ ഗുണമേന്മയുള്ള ചെമ്പരത്തിയുള്ളപ്പോൾ എന്തിനു വിലകൊടുത്തു മുടിയെ കഷ്ടപ്പെടുത്തണം. ചെമ്പരത്തിഇല അരച്ച് നീരെടുത്ത് അതിൽ കടലപ്പൊടി ചേർത്തുണ്ടാക്കുന്ന പേസ്റ്റ് ഷാംപൂവായി ഉപയോഗിക്കുന്നത് മുടിയുടെ അറ്റം പിളരുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും. അതുപോലെതന്നെ ചെമ്പരത്തിപൂ അരച്ച് വെള്ളം ചേർത്ത് പേസ്റ്റ് ആക്കി കണ്ടീഷണറായും ഉപയോഗിക്കാം. 

താരനും മു‌ടികൊഴിച്ചിലും ഇല്ലേയില്ല

ശിരോചർമത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന എണ്ണമയത്തെ ഇല്ലാതാക്കുന്ന ചെമ്പരത്തി താരനെയും അതുകൊണ്ടുണ്ടാകുന്ന ചൊറിച്ചിലിനെയും ഇല്ലാതാക്കും. മൈലാഞ്ചിയിലയും ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും ഏതാനും തുള്ളി നാരങ്ങാനീരും ചേർത്തുണ്ടാക്കുന്ന പേസ്റ്റ് താരനകറ്റാൻ ബെസ്റ്റാണ്. 

നരയകറ്റാൻ ഉഗ്രൻ!

പ്രായം എങ്ങുമെത്തിയില്ലെങ്കിലും പലർക്കും ഇന്നു നേരത്തെ എത്തുന്നുണ്ട് നര. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളുമാല്‍ സമൃദ്ധമായ ചെമ്പരത്തി മുടിക്കു സ്വാഭാവിക നിറം നൽകുന്ന മെലാനിന്റെ ഉത്പാദനത്തെ ത്വരിതപ്പെ‌ടുത്തുന്നു. നരച്ച മുടികളെ ഇല്ലാതാക്കാന്‍ ഇനി കെമിക്കലുകൾ നിറഞ്ഞ ഉൽപ്പന്നങ്ങൾക്കു പകരം ചെമ്പരത്തി ഉപയോഗിച്ചു ശീലിക്കാം. 

Tags:
  • Glam Up
  • Beauty Tips