Thursday 14 December 2023 03:44 PM IST : By സ്വന്തം ലേഖകൻ

‘ചർമത്തിലെ ജലാംശം നിലനിർത്തി കൂടുതൽ ചെറുപ്പം തോന്നിപ്പിക്കും’; റോസ് വാട്ടറിന്റെ ഗുണങ്ങള്‍ അറിയാം

rose-water678899000

വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് റോസ് വാട്ടർ. സൗന്ദര്യപ്രശ്നങ്ങൾക്കും സുന്ദരമായ ചർമ്മത്തിനും  റോസ് വാട്ടർ വളരെ നല്ലതാണ്.

∙ ചർമത്തിലെ ജലാംശം നിലനിർത്തും

വീട്ടിൽ തയാറാക്കുന്ന റോസ് വാട്ടർ ശരീരത്തിന് ഹാനികരമല്ല. ജലാംശം നിലനിർത്തി ചർമത്തെ ഫ്രഷ് ആക്കാൻ റോസ് വാട്ടറിന് സാധിക്കും. ചർമത്തിൽ അധികമുള്ള എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവും റോസ് വാട്ടറിനുണ്ട്.

∙ ശരീരതാപം നിയന്ത്രിക്കും

ശരീരതാപത്തെ നിയന്ത്രിച്ചു നിർത്താനും ചർമത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാനും റോസ് വാട്ടർ സഹായിക്കുന്നു. വീട്ടിൽ തയാറാക്കുന്ന റോസ് വാട്ടർ കുടിക്കാനും നല്ലതാണ്. 

∙ പിഎച്ച് സന്തുലനം നിലനിർത്താം

ചർമത്തിലെ പിച്ച് മൂല്യത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ റോസ് വാട്ടർ സഹായിക്കുന്നു. മനുഷ്യ ശരീരത്തിന്റെ ശരാശരി പിഎച്ച് മൂല്യം 4.7 ആണ്. സാധാരണ വെള്ളത്തിലെ പിഎച്ച് മൂല്യം 6.7 മുതൽ 8.8 വരെയാണ്. പനിനീരിന്റെ ശരാശരി പിഎച്ച് മൂല്യം 5.0 ആണ്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് റോസ് വാട്ടർ ശരീരത്തിൽ സ്പ്രേ ചെയ്തുകൊടുത്താൽ ശരീരത്തിലെ പിഎച്ച് മൂല്യത്തിന്റെ സന്തുലനം നിലനിർത്തുകയും ചർമത്തിന് കൂടുതൽ ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. 

Tags:
  • Glam Up
  • Beauty Tips