Wednesday 06 March 2024 03:52 PM IST : By സ്വന്തം ലേഖകൻ

ഓരോ ഹോസ്റ്റലിലും ചുമതലക്കാരായി നാല് അധ്യാപകർ, സിസിടിവി ക്യാമറകൾ സ്ഥാപിച്ചു; പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ പരിഷ്കാരങ്ങൾ

vetiranary777

സിദ്ധാർഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ പരിഷ്കാരങ്ങൾക്ക് നിർദേശം. ഹോസ്റ്റൽ ചുമതല കൂടുതൽ അധ്യാപകർക്ക് നൽകും. സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. വെറ്ററിനറി സർവകലാശാല വിസിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഹോസ്റ്റൽ പരിഷ്കാരങ്ങൾക്കുള്ള ശുപാർശകൾ മുന്നോട്ടുവച്ചത്. 

ഓരോ ഹോസ്റ്റലിലും ചുമതലക്കാരായി നാല് അധ്യാപകർ ഉണ്ടാകും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിന് ഓരോ നിലയിലും ചുമതലക്കാർ. ഹോസ്റ്റലിന്‍റെ മൊത്തം ചുമതല അസിസ്റ്റന്റ് വാർഡന്. ചുമതലക്കാരെ ഓരോ വർഷം കഴിയുമ്പോൾ മാറ്റാനും ശുപാർശയുണ്ട്. ഹോസ്റ്റലുകളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. പൂക്കോട് ക്യാമ്പസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ സിസി ടിവികൾ സ്ഥാപിച്ചു കഴിഞ്ഞു. 

സിദ്ധാർഥന്റെ മരണത്തിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പി.കെ. കൃഷ്ണദാസ് ആരോപിച്ചു.

Tags:
  • Spotlight