Tuesday 07 May 2024 03:30 PM IST : By സ്വന്തം ലേഖകൻ

അപകടത്തില്‍ തലയോട്ടിയുടെ ഭാഗം വരെ മാറ്റിവച്ചു; രണ്ടാംവരവില്‍ ചുവർചിത്രകലയുമായി പ്രമോദ്, ഒപ്പം കൂട്ടായി മകളും..

pramod9977

തലയോട്ടിയുടെ ഭാഗം വരെ മാറ്റി വയ്ക്കേണ്ടി വന്ന അപകടത്തിന് ശേഷം രണ്ടാം വരവിലാണ് കോഴഞ്ചേരി സ്വദേശി പ്രമോദ് നീലകണ്ഠന്‍റെ ചിത്രകലാലോകം മാറിയത്. അപകടശേഷം ചുവര്‍ചിത്രരചനയില്‍ ചുവടുറപ്പിക്കുകയായിരുന്നു. നഴ്സിങ് വിദ്യാർത്ഥിനിയായ മകൾ ആവണിയ്ക്കൊപ്പം ഇലന്തൂർ ഗണപതി ക്ഷേത്രത്തിന്റെ ചുറ്റുമതിലിലെ ചുവർ ചിത്രങ്ങളാണ് പുതിയതായി പൂർത്തിയാക്കിയത്.

ഡൽഹിയിലെ ഒരു ഇൻവിറ്റേഷൻ കാർഡ് കമ്പനിയിൽ ഡിസൈനറായാണ് പ്രമോദിന്റെ ചിത്രരചനാ തുടക്കം. 2022ൽ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ ആർട്ട് ഫെയറിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള ക്ഷണം കിട്ടിയതിന് പിന്നാലെ ഗുരുതര അപകടം കൈയ്ക്കും കാലിനും തലയ്ക്കും പരുക്ക്. ചിത്രകാരനില്ലാതെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പിന്നീട് ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ ചുവർചിത്രരചന പഠിച്ചു.

കാഞ്ഞിരപ്പള്ളിയിലെ പുരാതന ക്രൈസ്തവ ദേവാലയത്തിന്റെ അൾത്താര ചിത്രങ്ങൾ ഗുരുവിന്റെ നിർദ്ദേശപ്രകാരം ഏറ്റെടുത്തു വരച്ചു. 5 നൂറ്റാണ്ടു മുൻപുള്ള ചിത്രങ്ങൾ അതേ പ്രകൃതി നിറങ്ങൾ  ഉപയോഗിച്ച് 40 ദിവസം കൊണ്ട് പഴയ ചിത്രങ്ങളുടെ രേഖകൾ കണ്ടെത്തി പുനസൃഷ്ടിച്ചു. ഇതോടെയാണ് ഈ രംഗത്ത് നിലയുറപ്പിച്ചത്.

Tags:
  • Spotlight
  • Inspirational Story