Saturday 16 March 2024 02:48 PM IST

‘അമ്മ പോരാടും മകനേ നിനക്കായി...’ ; പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ അമ്മ ഷീബ ജയപ്രകാശ്

V R Jyothish

Chief Sub Editor

sidharth-vetinary-college-pookodu-killing-cover സിദ്ധാർഥ്, Illustration :Arun Gopi; അമ്മ ഷീബ, അച്ഛൻ ജയപ്രകാശ് Photo: Arun Sol

‘‘അവനെ അവരെല്ലാവരും കൂടി അടിച്ചുകൊന്നു കെട്ടിത്തൂക്കി. എന്നിട്ടു പറയുന്നു; എന്റെ മകൻ ആത്മഹത്യ ചെയ്തതാണെന്ന്. അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. അതു ഞങ്ങൾക്ക് ഉറപ്പാണ്.

മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ സി.പി. നായർ സാറാണു സിദ്ധാർഥന് ആദ്യാക്ഷരം കുറിച്ചത്. പഠിച്ച് മിടുക്കനാകണമെന്നു പറഞ്ഞ് അദ്ദേഹം അവനെ അനുഗ്രഹിച്ചു. നഴ്സറി ക്ലാസ് മുതൽ സാറിന്റെ അനുഗ്രഹം അവന് ഉണ്ടായിരുന്നു. പത്തിലും പ്ലസ്ടുവിലും മികച്ച മാർക്ക് നേടി. ‘പഠിക്ക് മോനെ’ എന്ന് ഒരിക്കൽ പോലും എനിക്കുപറയേണ്ടി വന്നിട്ടില്ല.

പാട്ടു പാടാൻ കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. അതിലും താൽപര്യം വയലിൻ ആയിരുന്നു. തിരുവനന്തപുരത്ത് പ്രഫ.ഓമനക്കുട്ടി ടീച്ചറുെട സ്ഥാപനത്തിലായിരുന്നു പഠിച്ചത്. കുറച്ചു നാൾ വായ്പ്പാട്ടു പഠിച്ചിട്ടു വയലിനിലേക്ക് കടക്കാം എന്നു ടീച്ചറാണ് പറഞ്ഞത്. ടീച്ചർക്കും അവനെ ഇഷ്ടമായിരുന്നു.

അതൊക്കെ കണ്ടപ്പോൾ അമ്മയായ എനിക്ക് അഭിമാനം തോന്നി. അവനിൽ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, മൂന്നുദിവസം കൊണ്ട് അവർ എല്ലാം അവസാനിപ്പിച്ചു. വയനാട്ടിൽ പോയപ്പോൾ വയലിനും അവൻ കൊണ്ടുപോയിരുന്നു. എന്റെ മോന്റെ ശരീരം നുറുക്കിയതു പോെല ആ വയലിനും അവർ നുറുക്കിക്കളഞ്ഞിട്ടുണ്ടാകണം....

ഞങ്ങൾക്ക് നീതി വേണം. ഈ അന്വേഷണത്തിൽ തൃപ്തരല്ല. ഞങ്ങളുടെ മകൻ ആത്മഹത്യ ചെയ്തതല്ല. ജീവിതത്തിൽ എന്താകണമെന്ന് അവന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഈ േകസിലെ പ്രതികളെ രഹസ്യമായി രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും എന്ന് ഉറപ്പുണ്ട്.എങ്കിലും ദൈവത്തിന്റെ കോടതിയിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാനാകില്ല. അതും ഞങ്ങൾക്ക് ഉറപ്പാണ്.’’

തിരുവനന്തപുരം നെടുമങ്ങാട് കുറക്കോടെ സിദ്ധാർഥന്റെ വീട്ടിലെ നിശബ്ദതയിൽ പോലും കേൾക്കാം സങ്കടത്തിന്റെ നിലവിളികൾ. ഒരു വിലാപം പോലെ അമ്മ, മകനെ കുറിച്ചു പറഞ്ഞു...

Vanitha_March16-29,2024_

വിശദമായി വായിക്കാം ‘വനിത’ മാർച്ച് 16–29,2024