Tuesday 12 March 2024 11:15 AM IST : By സ്വന്തം ലേഖകൻ

തലശ്ശേരി- മാഹി ബൈപാസിൽനിന്നു വിടവിലൂടെ താഴേക്കു വീണ വിദ്യാർഥി മരിച്ചു; ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ അപകടം

nidan-demise

ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി- മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം ഭാഗത്താണ് അപകടം.

നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ ജോലി ചെയ്യുന്ന നജീബിന്റെ മകനാണ്. സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൗഷീൻ. സഹോദരി:നിദ.

Tags:
  • Spotlight