Friday 27 January 2023 03:18 PM IST : By സ്വന്തം ലേഖകൻ

ആകർഷകമായ ഡിസ്ക്കൗണ്ടും ഓഫറുകളും, പലിശരഹിത വായ്പാ സൗകര്യവും: ലാഭകരമായ ഷോപ്പിങ്ങിനു വനിത ഉത്സവ് മെഗാമേള, ആവേശമുണർത്തി തുടക്കം

kochi660x 326

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ വനിതയും ക്യൂആർഎസും കൈകോർത്ത് ഒരുക്കുന്ന മെഗാ ഷോപ്പിങ് മേള കോവിഡ് കവർന്ന ഉത്സവകാലം തിരികെ എത്തിക്കും. ജനുവരി 25 മുതല്‍ ഫെബ്രുവരി 6 വരെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ ഷോപ്പിങ് മേള നടക്കും. വൈവിധ്യമാർന്ന ഷോപ്പിങ്, കാഴ്ചകളുടെ വിസ്മയം, വ്യത്യസ്തമായ രുചി മേളങ്ങൾ എന്നിവ സമ്മേളിക്കുന്ന മേള ഏറ്റവും മികച്ച ഉത്സവകാല ഓഫറുകളുമായാണ് എത്തുന്നത്.

ഇലക്ട്രോണിക് പാർട്ണർ ആയ ക്യൂആർഎസ് ഒരുക്കിയിരിക്കുന്ന പവിലിയനിൽ ലോകോത്തര ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഡിസ്ക്കൗണ്ടും ഓഫറുകളും ലഭിക്കും. കോംബോ ഓഫറുകളും ഉണ്ട്. ലോകോത്തര മുൻനിര ബ്രാൻഡുകളുടെയെല്ലാം ഉത്പന്നങ്ങളുടെ നൂതന മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഷോപ്പിൽ നിന്നു നേരിട്ടു വാങ്ങുമ്പോൾ ലഭിക്കുന്നതിനെക്കാൾ ലാഭകരമായ പർച്ചെയ്സ് വനിത ഉത്സവിൽ നിന്നും സാധ്യമാണ്. ബുക്കിങ് സൗകര്യവും പലിശരഹിത വായ്പാ സൗകര്യവുമുണ്ട്.

റിപ്പബ്ലിക് ദിനം പ്രമാണിച്ചു ക്യുആർഎസിൽ നിന്നും നിശ്ചിത ബ്രാൻഡ് ഉത്പന്നങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ലഭിക്കും. ടൈറ്റിൽ സ്പോൺസറായ സിവ മെറ്റേണിറ്റി വെയർ ഒരുക്കുന്ന സ്റ്റാളിൽ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കുമുള്ള ഏറ്റവും ട്രെൻഡി വെയറുകൾ ലഭ്യമാണ്. ഗർഭകാലത്തും ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിടുമ്പോഴും ഉപയോഗിക്കാവുന്ന തലയിണകൾ, മുലയൂട്ടൽ തലയിണകൾ ഗർഭാവസ്ഥയിലും പ്രസവാനന്തരവും വിവിധ ഘട്ടങ്ങളിൽ ആവശ്യമായ വസ്ത്രങ്ങൾ തുടങ്ങി  ഗർഭിണികൾക്കും  നവജാത ശിശുക്കൾക്കും  ആവശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും ലഭ്യമാണ്.

kochuthhsa778

അടുക്കള ജോലികൾ എളുപ്പമാക്കുന്ന പൊതുവിപണിയിൽ ലഭിക്കാത്ത ഉത്പന്നങ്ങൾ വനിത ഉത്സവിന്റെ മാത്രം പ്രത്യേകതയാണ്. മിക്സി, ഗ്രൈൻഡർ, ജ്യൂസറുകൾ, കിച്ചൺ ഫാബ്രിക്കുകൾ, പാത്രങ്ങൾ, എന്നിവയുടെ വിപുലമായ ശേഖരവും വാങ്ങാം. ഉത്തരേന്ത്യൻ വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും  ആഭരണങ്ങളുടെയും ആകർഷകമായ കളക്ഷൻ സ്ത്രീകളെ ആകർഷിക്കും. ഉത്തരേന്ത്യൻ തനതു ഡിസൈനുകളും കരവിരുതും നിറയുന്ന തുണിത്തരങ്ങളും ആഭരണങ്ങളും വിലക്കുറവിൽ വാങ്ങാം. ഉത്തരേന്ത്യൻ മധുരങ്ങളും അച്ചാറുകളും കൊണ്ടാട്ടങ്ങളും വാങ്ങി സൂക്ഷിക്കാനും ഏറെനാൾ അവയുടെ രുചി ആസ്വദിക്കാനും വഴിയൊരുക്കും.

കരകൗശല ഉത്പന്നങ്ങൾ, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചറുകൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, സോഫ– കിടക്ക എന്നിവയെ ആകർഷകമാക്കാനും ഇന്റീരിയറുകളെ നവീകരിക്കാനും സാധ്യമാകുന്ന സോഫ്റ്റ് ഫർണിഷിങ് ഉത്പന്നങ്ങൾ വാഹനപ്രേമികൾക്കായി ഓട്ടോ സോണും ഒരുക്കിയിരിക്കുന്നു. കഫേ കുടുംബശ്രീ ഒരുക്കുന്ന ഫുഡ് കോർട്ട് ഷോപ്പിങ്ങിനു ശേഷം രുചിയുടെ പുതുലോകം തുറന്നു തരും. മെഴ്സിലീസ് ഒരുക്കുന്ന ഐസ് ക്രീം പോയിന്റിൽ ജനപ്രിയ ഫ്‌ളേവറുകൾക്കൊപ്പം പുത്തൻ ഫ്‌ളേവർ ബ്ലുബെറി ഫ്രൂട്ട് ഫിൽഡ് കോൺ ഐസ്ക്രീം ആദ്യമായി  അവതരിപ്പിക്കപ്പെടും. ശനി, ഞായർ  ദിവസങ്ങളിൽ പ്രവേശനസമയം രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ. മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി  മുതൽ 9 മണി വരെ. ഫെബ്രുവരി ആറിനു അവസാനിക്കും.  

kochivanithauthhh
Tags:
  • Spotlight