Tuesday 16 April 2024 03:17 PM IST : By സ്വന്തം ലേഖകൻ

മദ്യപിച്ച് ‘ഫിറ്റാ’യെത്തി വരന്‍; കാറിൽ നിന്നിറങ്ങാൻ വയ്യ, വൈദികനോടും മോശം പെരുമാറ്റം; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

drinkkk543fyuu

വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽ നിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടു വരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാർ മനസ്സു മാറ്റി.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

Tags:
  • Spotlight