Tuesday 09 April 2024 12:03 PM IST : By സ്വന്തം ലേഖകൻ

‘വനിത മന്ദാകിനി വൺ ക്ലിക്ക് കോണ്ടസ്റ്റ്’; നിങ്ങളുടെ വിവാഹ ചിത്രം അയച്ചുതരൂ, കാത്തിരിക്കുന്നത് സർപ്രൈസ് സമ്മാനങ്ങള്‍!

vanitha-mandakini

ഹൃദയത്തിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരിക്കലും മറക്കാത്തൊരു വിവാഹ ചിത്രം നിങ്ങൾക്കുണ്ടോ? ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷത്തിൽ പകർത്തിയ ആ സുന്ദര ചിത്രം ഞങ്ങൾക്ക് അയച്ചു തരൂ. നിങ്ങളെ കാത്തിരിക്കുന്നത് ഹൃദയം തൊടുന്നൊരു സർപ്രൈസ് സമ്മാനമായിരിക്കും. വനിതയും മന്ദാകിനി മൂവിയും അണിയിച്ചൊരുക്കുന്ന ‘വനിത മന്ദാകിനി വൺ ക്ലിക്ക് കോണ്ടസ്റ്റിലേക്കാണ്’ നിങ്ങളുടെ പ്രണയം തുളുമ്പുന്ന ആ ചിത്രം ഞങ്ങൾ ക്ഷണിക്കുന്നത്.

ഏറ്റവും മനോഹരമെന്നും സ്പെഷലെന്നും നിങ്ങൾ കരുതുന്ന വിവാഹ ചിത്രം വാട്സാപ്പ് നമ്പരായ 9895399205 ൽ അയച്ചു തരൂ. തിരഞ്ഞെടുക്കുന്ന 5 ജോഡികൾക്ക് മന്ദാകിനി സിനിമയിലെ  നായകനും നായികയുമായ അൽത്താഫ് സലിമിനും അനാർക്കലി മരിക്കാർക്കുമൊപ്പം ഒരുമിച്ചിരുന്ന് ഡൈൻ ഇൻ ചെയ്യാനുള്ള അസുലഭ അവസരമാണൊരുങ്ങുന്നത്. ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും. 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

- പ്രണയവും കുസൃതിയും നിറഞ്ഞ നിങ്ങളുടെ സ്പെഷൽ വിവാഹ ചിത്രം വാട്സാപ്പ് നമ്പരായ 9895399205 ൽ അയച്ചു തരിക. 

- 2024 ജനുവരി ഒന്നിനു ശേഷം വിവാഹിതരായ ദമ്പതികൾക്കാണ് മത്സരിക്കാനുള്ള അവസരമുള്ളത്.

- മന്ദാകിനി മൂവി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുക

ശേഷം തിരഞ്ഞെടുക്കപ്പെടുന്ന കപ്പിൾ എൻട്രികളിൽ നിന്നും 15 ജോഡികളെ വനിത ഇന്റേണല്‍ ജൂറി ഷോർട്ട് ലിസ്റ്റ് ചെയ്യും. ഈ പതിനഞ്ചു ജോഡികളുടെയും ചിത്രങ്ങൾ വനിത ഇൻസ്റ്റഗ്രാം ഫെയ്സ്ബുക്ക് പേജുകളിൽ വോട്ടിങ്ങിനായി പോസ്റ്റ് ചെയ്യുന്നതായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന വോട്ടുകളുടേയും ഇന്റേണല്‍ ജൂറിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും വിജയികളെ കണ്ടെത്തുന്നത്. 

ആദ്യത്തെ 5 സ്ഥാനക്കാർക്ക് അൽത്താഫ് സലിമിനും അനാർക്കലി മരിക്കാർക്കുമൊപ്പം ഡൈൻ ഇൻ ചെയ്യാനുള്ള അവസരമൊരമുണ്ടാകും. ബാക്കിയുള്ള 10 ജോഡികൾക്ക് മന്ദാകിനി മൂവി ടീം വക പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. എൻട്രികൾ അയക്കേണ്ട അവസാന തീയതി 12 മേയ് 2024.

ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. 

Tags:
  • Spotlight