Tuesday 02 April 2024 12:35 PM IST : By Dr Joby Scaria

ഏപ്രിൽ 2, ലോക ഓട്ടിസം ദിനം; ഓട്ടിസം ഒരു രോഗമല്ല, അറിയണം ഓട്ടിസം എന്ന അവസ്ഥ

april2-world-autism-day-awareness-cover

ഓട്ടിസം ഒരു രോഗമല്ല. കുട്ടികളുടെ ബുദ്ധി വികാസത്തെയും സാമൂഹിക വളർച്ചയും, ആശയ വിനിമയ കഴിവിനെയും ബാധിക്കുന്ന അവസ്ഥയാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. പൊതുവേ മറ്റുളളവരുമായി ഇടപെടുന്നതിലും ആശയവിനിമയം നടത്തുന്നതിലും സാധാരണ കുട്ടികളെ അപേക്ഷിച്ച് ഓട്ടിസ്റ്റിക് ആയ കുട്ടികൾ താല്പര്യം കാണിക്കാറില്ല.

ഏപ്രിൽ 2 ലോക ഓട്ടിസം ദിനമായി ആചരിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ ഈശാരീരികാവസ്ഥയെപ്പറ്റി നമ്മൾ അവബോധമുള്ളവരാകേണ്ടത് അത്യാവശ്യമാണ്. ഒരു കുഞ്ഞ് ഓട്ടിസം എന്ന അവസ്ഥയിലാണ് എന്നു നേരത്തെ തിരിച്ചറിഞ്ഞാൽ, സാധാരണ ജീവിതം നയിക്കാൻ ആ കുഞ്ഞിനെ പ്രാപ്തി നേടി കൊടുക്കാൻ അവസരമേറെയാണ്.

എന്താണ് ഓട്ടിസം?

april2-world-autism-day-therapy

ജനനം മുതൽ മാസ്‌തിഷ്കത്തിന്റെ വളർച്ചയിലും വികാസത്തിലും ഉണ്ടാവുന്ന വ്യത്യാനവും കാലതാമസവും മൂലമുണ്ടാവുന്ന ഒരു ശാരീരികാവസ്ഥയാണ് ഓട്ടിസം.

ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

. സംസാരത്തിനും ആശയവിനിമയത്തിലുമുള്ള കാലതാമസം.

. മറ്റുള്ളവരുമായി ഇടപഴകുവാനുള്ള ബുദ്ധിമുട്ട്. സ്വന്തം ലോകത്തു നിൽക്കുന്ന ഒരവസ്ഥ. മറ്റുള്ളവരുടെ വശത്തു നിന്ന് ചിന്തിക്കാനുള്ള കഴിവു കുറവ്.

. സ്വഭാവത്തിലും പ്രവർത്തികളിലും ഉള്ള വ്യത്യാനം. ഒരേ കാര്യങ്ങൾ തന്നെ പല തവണ ചെയ്തുകൊണ്ടിരിക്കുക. മാറ്റങ്ങൾ ഒരിക്കലും ഉൾകൊള്ളാൻ ആവില്ല. ചില ശബ്ദത്തോടോ, പ്രകാശത്തോടോ, വസ്തുക്കളോടോ ഉള്ള അനാവശ്യമായ ഭയം.

ഓട്ടിസം എങ്ങനെ കണ്ടുപിടിക്കാം?

april2-world-autism-day-awareness

വിദഗ്ധനായ ന്യൂറോ സൈക്കിയേറ്ററിസ്റ്റ് ഡോക്ടറുടെ സമഗ്രമായ അവലോകനവും പരിശോധനയും വേണം.

സ്പീച് തെറാപ്പിസ്റ്, ഓസിക്യൂപഷണൽ തെറാപ്പിസ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ എന്നിവരുടെ പരിശോധന ആവശ്യം ആണ്.

സൈക്കോളജിക്കൽ അവലോകനവും വേണം.

ഏറ്റവും കുറഞ്ഞ വയസ്സിൽ തന്നെ കണ്ടു പിടിക്കുന്നതാണ് നല്ലത്.

ഓട്ടിസത്തിന്റെ ചികിത്സരീതികൾ എന്തൊക്കെയാണ്?

april2-world-autism-day

. വിദഗ്ധനായ ഡോക്ടറിന്റ മാസമാസമുള്ള അവലോകനവും പരിശോധനയും ഉണ്ടാവണം.

. ആശയവിനിമയം ശരിയാക്കാൻ സ്പീച് തെറാപ്പി ആവശ്യം ആണ്.

. മറ്റുള്ളവരുമായി ഇടപഴകാനുള്ള ബുദ്ധിമുട്ട് ദൂരീകരിക്കാൻ ഒക്കുപേഷനൽ തെറാപ്പി ആവശ്യം ആണ്.

. സ്വഭാവ വ്യതിയാനം മാറ്റുവാൻ ബിഹാവിയറൽ തെറാപ്പി ആണ് ഉചിതം.

. പഠനവൈകല്യം ഉണ്ടാവാനുള്ള സാധ്യത കുറക്കാൻ സ്പെഷ്യൽ എജ്യുക്കേറ്ററിന്റെ സഹായം ആവശ്യമാണ്‌.

അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

. ചെറിയ തോതിലുള്ള ഓട്ടിസത്തിന്റ ലക്ഷണങ്ങൾ പൂർണമായും ഇല്ലാതെയാക്കാൻ സാധിക്കും.

. വലിയ തോതിലുള്ള ഓട്ടിസം ഉള്ളവരെ നമുക്ക് ചെറിയ തോതിലേക്കു എത്തിക്കുവാൻ സാധിക്കും.

. ചില കുട്ടികൾക്ക് ഏതെങ്കിലും ഒരു മേഖലയിൽ വളരെയധികം കഴിവ് കണ്ടുവരാറുണ്ട്.

. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണിച്ചാൽ തീർച്ചയായും വിദഗ്ധനായ ഒരു ന്യൂറോ സൈക്യാട്രിസ്റ്റിനെ സമീപിക്കേണ്ടതാണ്.

Dr Joby Scaria

MBBS, MRCPsych, MScP, MEHDN, CCT (UK)

Senior Consultant Neuro-Psychiatrist

Brainworks Neuro-Psychiatry Centre, Pallom, Kottayam