Thursday 06 August 2020 12:27 PM IST : By സ്വന്തം ലേഖകൻ

ഇണക്കവും പിണക്കവും കളിചിരിയും; കണ്ടു മതിയാകില്ല ഈ വികൃതിക്കുട്ടന്മാരുടെ കുറുമ്പുകൾ (വിഡിയോ)

twinss44555ftvhvbbg

കുറുമ്പുള്ള ഒറ്റ കുഞ്ഞിനെ വളർത്താൻ പാടുപെടുന്ന അമ്മമാർ ഉണ്ട്. അതേസമയം വികൃതിക്കുട്ടന്മാരായ ഇരട്ടകളാണ് വീട്ടിൽ ഉള്ളതെങ്കിലോ? എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചു നോക്കൂ... അത്യാവശ്യം കുറുമ്പന്മാരായ തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ഒരുദിവസം എങ്ങനെയാണെന്ന് കാണിച്ചുതരുകയാണ് അമേരിക്കൻ മലയാളികളായ സജീഷും ഭാര്യയും. 

ആര്യൻ, അഥർവ്വ് എന്നാണ് ഈ വികൃതിക്കുട്ടന്മാരുടെ പേര്. ഓരോ ദിവസവും ഇവർ കാണിച്ചുകൂട്ടുന്ന വികൃതികളാണ് വിഡിയോയിലൂടെ അച്ഛനമ്മമാർ പങ്കുവച്ചിരിക്കുന്നത്. രണ്ടുപേരുടെയും കുഞ്ഞു വാശികളും പിണക്കങ്ങളും വിഡിയോയിൽ കാണാം. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ മാതാപിതാക്കൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വിഡിയോ കാണാം.. 

Tags:
  • Mummy and Me
  • Baby Care