Thursday 03 August 2023 03:52 PM IST : By സ്വന്തം ലേഖകൻ

ഓർക്കുക, നിങ്ങൾ തല്ലുകൂടുമ്പോൾ പറയുന്ന മോശം വാക്കുകളും ആക്രോശങ്ങളും മക്കൾ കേൾക്കുന്നുണ്ട്: വീട്ടിൽ ഉണ്ടാകണം നല്ല അന്തരീക്ഷം

sex-education-part-8

വീട്ടിൽ നിന്നാണ് കുട്ടി ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പഠിക്കുന്നത്. സ്നേഹവും ബഹുമാനവും മാത്രമല്ല ആരോഗ്യകരമായ വഴക്കുകൾ, അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ കുട്ടിക്കു പഠിക്കാനുള്ള ഇടങ്ങളായി വീടുകൾ മാറുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങളും ചെറിയ വഴക്കുകളും ഒക്കെ ആരോഗ്യകരമായ ബന്ധങ്ങളുടെ ഭാഗമാണെന്നു കുട്ടി അറിയുക തന്നെ വേണം. ഒരിക്കലും ശബ്ദമുയർത്താതെ ഇരിക്കുക, കുട്ടിയുടെ മുന്നിൽ ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും കാണിക്കാതിരിക്കുക എന്നതും തെറ്റായ പ്രവണതയാണ്. അങ്ങനെ വളർന്നാൽ കുട്ടി സമൂഹത്തിലേക്കിറങ്ങുമ്പോൾ പ്രശ്നങ്ങൾക്കു മുന്നിൽ പകച്ചു പോകാൻ സാധ്യതയുണ്ട്.

അഭിപ്രായ വ്യത്യാസങ്ങൾ മാതാപിതാക്കൾ തമ്മിൽ ഉണ്ടാകാറുണ്ടെന്നും അത് ഏതൊരു ബന്ധത്തിലും ഉണ്ടാകുക സ്വാഭാവികമാണെന്നും കുട്ടി മനസ്സിലാക്കുന്നതാണ് ഉചിതം. പരസ്പരം പരിഹസിക്കാതെ, കുറ്റപ്പെടുത്താതെ, ശാരീരിക ഉപദ്രവങ്ങളില്ലാതെ അഭിപ്രായവ്യത്യാസം മുതിർന്നവർ പക്വതയോടെ കൈകാര്യം ചെയ്യുന്ന കാഴ്ചയാണു കുട്ടി കണ്ടു വളരേണ്ടത്.

മാതാപിതാക്കളിൽ ഒരാൾ ‘സ്റ്റോൺവാൾ’ ചെയ്യുന്ന കാഴ്ചയും കുട്ടിയുടെ ഭാവി ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താം. എന്തു പറഞ്ഞാലും എതിരെയിരിക്കുന്നയാൾ യാതൊരു പ്രതികരണവും ഇല്ലാതെ കല്ലു പോലെയിരിക്കുന്ന അവസ്ഥയാണ് സ്റ്റോണ്‍ വാളിങ്. പല മാതാപിതാക്കളും സ്റ്റോൺ വാളിങ് കുഴപ്പമില്ലാത്ത സംഗതിയാണെന്നാണു ധരിച്ചിരിക്കുന്നത്. പക്ഷേ, കുട്ടി നിങ്ങളെ വീക്ഷിക്കുന്നുണ്ട്. നാളെ സൗഹൃദത്തിലോ മറ്റു ബന്ധങ്ങളിലോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ കുട്ടിയും കല്ലു പോലെയിരുന്നു കളയും.

പല മാതാപിതാക്കളും തങ്ങളുടെ കുട്ടി മോശം വാക്കുകൾ പറയുന്നു എന്ന് എ ന്നോടു പരാതി പറയാറുണ്ട്. ദേഷ്യം വരുന്ന സമയത്തു പങ്കാളികൾ തമ്മിൽ പറയുന്ന മോശം വാക്കുകളും ആക്രോശ രീതികളും ഒക്കെ കുട്ടി നോക്കി പഠിക്കുന്നുണ്ട്. പലപ്പോഴും അർഥം പോലും അറിയാതെ ആകും അവർ അത് ഉപയോഗിച്ചു തുടങ്ങുക. അല്ലെങ്കിൽ വീട്ടിലെ മറ്റ് ആളുകൾ പറയുന്നതോ ടിവിയിൽ നിന്നു കേൾക്കുന്നതോ ഒക്കെയാകാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. വീട്ടിൽ ആരോഗ്യകരമായ തർക്കങ്ങൾ മാത്രം മതി.

ഇനി കുട്ടിയുടെ വളർച്ചയ്ക്കു തർക്കം കൂടിയേ തീരു എന്നു ധരിച്ചു കുട്ടി കാണ്‍ കെ പങ്കാളിയുമായി വഴക്കിടേണ്ട ആവശ്യമില്ല. ചെറിയ വഴക്കുകൾ കുട്ടി കാണുന്നതിൽ തെറ്റില്ല എന്നു മാത്രമാണു പറയുന്നത്. തർക്കം മാത്രമല്ല ക്ഷമാപണം നടത്തുന്നതും പിന്നീടു തമ്മിൽ സംസാരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒക്കെ കുഞ്ഞ് ക ണ്ടു വളരണം. അങ്ങനെയാണു കുട്ടി ആ രോഗ്യകരമായി തർക്കം പരിഹരിക്കാൻ പഠിക്കുന്നത്.

കുട്ടിക്ക് മുന്നിൽ വച്ചു ചുംബിക്കാമോ കെട്ടിപ്പിടിക്കാമോ എന്നൊക്കെ പല മാതാപിതാക്കളും ചോദിക്കാറുണ്ട്. ആശങ്ക കൂടാതെ ചെയ്യൂ എന്നാണു മറുപടി. കുഞ്ഞിനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണു സ്വന്തം മാതാപിതാക്കൾ പരസ്പരം സ്നേഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നത്.

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതൊഴികെ മാതാപിതാക്കൾ കൈകോർത്ത് പിടിക്കുന്നതും കണ്ണുകളിൽ നോക്കിയിരിക്കുന്നതും തഴുകുന്നതും മറ്റു തരത്തിലുള്ള ബാഹ്യപ്രകടനങ്ങളും ഒക്കെ കുഞ്ഞു കാണുന്നതിൽ യാതൊരു പ്രശ്നവുമില്ല. മിക്കവാറും മാതാപിതാക്കളിൽ ഒരാളാകാം വൈകാരിക പ്രകടനങ്ങൾ നടത്തുന്നയാൾ. അങ്ങനെയെങ്കിൽ ആ ഒരാൾ മുൻകയ്യെടുത്തു പങ്കാളിയെ ചാരിയിരിക്കുകയോ ചുംബിക്കുകയോ ചെയ്യാം. ഒരുപാട് ആളുകൾക്കു പങ്കാളിയോട് അടുത്തിടപഴകാൻ സാധിക്കാത്തതിന്റെ കാരണമായി വരുന്ന ഒന്ന്– അവർ സ്വന്തം മാതാപിതാക്കൾ അടുത്തിടപഴകുന്നതു കാണാത്തതുകൊണ്ടാണ്. മോഡൽ ചെയ്യാൻ അവർക്ക് അങ്ങനൊരു പെരുമാറ്റം മുന്നിലുണ്ടായിരുന്നില്ല എന്നതുമാണ്. ഭാവിയിൽ കുട്ടികൾ ഇക്കാര്യത്തിനു മാരിറ്റൽ കൗൺസലിങ്ങിനു പോകുന്നതൊഴിവാക്കാൻ വീട്ടിൽ നിന്നേ നല്ല ബന്ധങ്ങൾ കണ്ടുവളരണം.

കുട്ടിക്ക് മുന്നിൽ വച്ചു ചുംബിക്കാമോ കെട്ടിപ്പിടിക്കാമോ? ഒരുമിച്ചുള്ള ഈ നിമിഷങ്ങൾ മക്കള്‍ കാണുന്നതിൽ തെറ്റില്ല

അടുത്ത ലക്കം: ബുള്ളീയിങ് അല്ല സൗഹൃദം എന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കാം