Thursday 07 December 2023 03:08 PM IST : By സ്വന്തം ലേഖകൻ

ഇനി ഡയറ്റിങ് ഈസിയാണ്, ഇതാ ഇങ്ങനെ തയാറാക്കൂ; രുചിയൂറും ആപ്പിൾ സ്മൂതി!

aple amoohi

ബ്രേക്ക്ഫാസ്‌റ്റ് സ്മൂതി

1.ഓട്സ് – മൂന്നു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – അഞ്ച്

ഈന്തപ്പഴം – മൂന്ന്

2.വെള്ളം – കാൽ കപ്പ്

3.ആപ്പിൾ – ഒരു കപ്പ്

കറുവാപ്പട്ട പൊടിച്ചത് – അര ചെറിയ സ്പൂൺ

ചിയ സീഡ്സ് – ഒരു വലിയ സ്പൂൺ

തൈര് – അരക്കപ്പ്

വെള്ളം – കാൽ കപ്പ്

തേൻ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുതിർക്കുക.

∙മിക്സിയിൽ മൂന്നാമത്തെ ചേരുവയും കുതിർത്തു വച്ച ചേരുവയും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ചിയ സീഡ്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.